ഒരു വീട് പൊളിക്കുകയെന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ എത്രയാളുടെ എത്ര ദിവസത്തെ അധ്വാനമാണ്. എത്ര ഒച്ചയും ബഹളവും നിറഞ്ഞ പണിയാണ്. വീട് പൊളിക്കാനെന്ന് പറഞ്ഞ് എത്രപേര്‍ സമയം മിനക്കെടുത്തും. എന്നാല്‍ വിദേശികളായാല്‍ ഇതൊന്നും ഉണ്ടാകില്ല എന്നതാണ് ഒരു വ്യത്യാസം. അവര്‍ വന്ന് വീടോ കെട്ടിടമോ വലിയ സ്റ്റേഡിയങ്ങളോ പൊളിച്ചിട്ടങ്ങ് പോകും. തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് പോലും യാതോരപകടവും വരുത്തില്ല.
അത്തരത്തിലുള്ള ഒരു വീട് പൊളിക്കല്‍ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ചുമ്മാ പറയുക മാത്രമല്ല ചിത്രങ്ങള്‍ കാണിക്കുന്നുമുണ്ട്. പതിനേഴ് നില കെട്ടിടമാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ താമസക്കാക്കോ അടുത്തുള്ള കെട്ടിടങ്ങള്‍ക്കോ ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ പൊളിച്ചു കളഞ്ഞത്. സ്കോട്ട്ലന്റിലാണ് പൊളിച്ചു കളഞ്ഞ കെട്ടിടം നിലനില്‍ക്കുന്നത്. താമസക്കാര്‍ ഏറെയുള്ള ഇവിടെ 1964ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. ഇപ്പോള്‍ വേറെ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കെട്ടിടം പൊളിച്ച് കളയാന്‍ ഉടമ തീരുമാനിച്ചത്.
സാധാരണ ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള രീതിവെച്ചാണ് അവര്‍ കെട്ടിടം പൊളിച്ച് കളയാന്‍ തീരുമാനിച്ചത്. കേവലം അമ്പത്തിയഞ്ച് കിലോ സ്ഫോടക വസ്തുക്കള്‍കൊണ്ടാണ് അവര്‍ ആ കെട്ടിടം പൊളിച്ച് കളഞ്ഞത്. എന്തായാലും വിദേശരാജ്യങ്ങളിലെ നിര്‍മ്മാണ രീതികളും പൊളിച്ചു കളയുന്ന രീതികളും നമ്മള്‍ പഠിക്കേണ്ടതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ.
വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല