ലണ്ടനിലെ വിവിധ യൂണിവേഴ്സിറ്റികള്‍ തങ്ങളുടെ കോഴ്സുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങതായി വാര്‍ത്തകള്‍. ഇപ്പോളുള്ളതിനേക്കാള്‍ 12 ശതമാനം കുറവ് കോഴ്സുകള്‍ മാത്രമായിരിക്കും ും അടുത്ത ഗ്രീഷ്മകാലം മുതല്‍ കോളേജുകളില്‍ ഉണ്ടാകുക.സപ്പോര്ടിംഗ് പ്രൊഫഷണലിസം ഇന്‍ അഡ്മിഷന്സിലെ (എസ് പി എ) അദ്ധ്യാപകരുടെ അഭിപ്രായത്തില്‍ 2012 അദ്ധ്യയന വര്‍ഷത്തില്‍ 38,147 കോഴ്സുകള്‍ മാത്രമേ കോളേജുകളില്‍ ഉണ്ടാകുകയുള്ളൂ. ഈ അദ്ധ്യയന വര്‍ഷം ഇത് 43,360 ആയിരുന്നു.
ധാരാളം വിദ്ധ്യാര്‍ത്ഥികള്‍ പഠനം പൂര്ത്തിയാക്കുന്നുവെങ്കിലും ഡിഗ്രി കോഴ്സുകള്‍ക്ക് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് എസ് പി എയിലെ ജാനറ്റ് ഗ്രഹാം വെളിപ്പെടുത്തുന്നു.
പാര്ഥനോന് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നത് ലണ്ടനിലെ 50യൂണിവേഴ്സിറ്റികള്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റില്‍നിന്നും ഇംഗ്ലീഷ് യൂണിവേഴ്സിറ്റികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന തുകയില്‍ പത്തു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നതായി ഇവര്‍ ചൂണ്ടികാട്ടുന്നു.
ലണ്ടന്‍ മെട്രോ പൊളിറ്റന്‍ യൂണിവേഴ്സിറ്റി തങ്ങളുടെ കോഴ്സുകളുടെ എണ്ണം 557ല്‍ നിന്നും 160ആയി കുറച്ചു. ഇത് കൂടുതലായും ഹിസ്റ്ററി, ബിസിനസ്സ്, ഫിലോസഫി എന്നീ കോഴ്സുകളിലാണ്. എന്‍ എച്ച് എസ് ലണ്ടന്‍ നഴ്സിംഗ് കോളേജുകള്‍ക്ക് നല്കി വന്നിരുന്ന ഫണ്ട് വെട്ടിക്കുറച്ചത് നഴ്സിംഗ് കോഴ്സുകളുടെ എണ്ണം 2000ല്‍ നിന്നും 1580ല്‍ എത്താനിടയാക്കിയെന്നും പറയപ്പെടുന്നു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല