സ്വന്തം ലേഖകൻ: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് താമരശേരി പുതുപ്പാടി സ്വദേശി വിജേഷ് പി.കെ. (33) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടീം എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ദ്രോഗിഡ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് വിജേഷ് കൗണ്ടി മീത്തിലെ സ്റ്റാമുള്ളനിലുള്ള ടാള്‍ബോട്ട് ഗ്രൂപ്പിന്റെ ഭാഗമായ റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
വിജേഷിന്റെ കുടുംബം നാട്ടിലാണ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. വിജേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയിലെ ജോസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 45,000 യൂറോ സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല