സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) അന്തരിച്ചു. അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചു.
ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്‌റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് ശോഷണം അജോയെയും പിടികൂടിയിരുന്നു.
ഇതേത്തുടര്‍ന്നാണ് വീണ്ടും യുകെയിലേക്ക് വരാന്‍ വീസ സംഘടിപ്പിച്ചു അടുത്തകാലത്ത് അജോ വീണ്ടും യുകെ മലയാളി ആയത്. അജോയുടെ ഉറ്റവര്‍ ഒക്കെയും നാട്ടില്‍ ആയതിനാല്‍ ഉഴവൂര്‍ക്കാരായ നാട്ടുകാര്‍ ഇപ്പോള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം അജോ കുളിമുറിയില്‍ കാലുതെന്നി വീണതായി പറയപ്പെടുന്നു .
ഇതേത്തുടര്‍ന്നു മുഖത്ത് ഉണ്ടായ മുറിവ് ശ്രദ്ധയില്‍ പെട്ടതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട സാഹചര്യമാണിപ്പോള്‍. ഇക്കാരണത്താല്‍ ഏതാനും ദിവസം വൈകിയേ മൃതദേഹം നാട്ടില്‍ എത്തിക്കാനാകൂ. വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂ ടൗണില്‍ ആയിരുന്നു അജോ താമസിച്ചിരുന്നത് ഒരു നഴ്സിങ് ഏജന്‍സിയുടെ കീഴില്‍ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല