സ്വന്തം ലേഖകൻ: നോർത്ത് ടെക്സസിലെ പ്ലാനോയിൽ ഒന്നിലധികം പേരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രകോപനമില്ലാതെ തന്നെ നിരവധി ആക്രമണങ്ങൾ ഇത്തരത്തിൽ പ്രതി നടത്തിയെന്ന് പൊലീസ് അറിയിച്ചു.
റേസ്ട്രാക്ക് കൺവീനിയൻസ് സ്റ്റോറിൽ പ്ലാനോ പാർക്ക്വേയ്ക്ക് സമീപമുള്ള കോയിറ്റ് റോഡിലൂടെ യാത്ര ചെയ്ത ഒരാളെ ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ പ്രതി ആക്രമിച്ചതായി പ്ലാനോ പൊലീസ് പറഞ്ഞു. പല തവണ ഇരയെ ചുറ്റിക കൊണ്ട് അടിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് പ്രതിയുടെ സഞ്ചാരമെന്നാണ് പൊലീസ് നിഗമനം. പ്ലാനോയിൽ നിന്ന് ഡാലസിലേക്കുള്ള ട്രെയിനിലും ആക്രമണം നടന്നിട്ടുണ്ട്. ലവേഴ്സ് ലെയ്ൻ സ്റ്റോപ്പിൽ പ്രതി ഇറങ്ങിപോയി. ഇയാളെ കണ്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് പ്ലാനോ പൊലീസ് അറിയിച്ചു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല