സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ഹര്‍ജി സൗദി കോടതി ഫയല്‍ സ്വീകരിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരുമാണ് വിവരം അറിയിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടി ദിയാധനം നല്കാന് ധാരണയിലായതിന് പിന്നാലെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അക്ഷേ സമര്‍പ്പിച്ചത്. റഹീമിന്റെ വക്കീല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിയ്ക്ക് നല്‍കിയതിനു ശേഷമായിരിക്കും വിഷയത്തിൽ കോടതി ഉത്തരവ് ഉണ്ടാവുക.
ദയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടി. സൗദി ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിനുശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഉത്തരവുണ്ടാകുക. പിന്നാലെ റഹീമിന്റെ വധ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രിംകോടതി അത് ശരിവെക്കണം. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽമോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്ന് റഹീമിൻ്റെ അഭിഭാഷകൻ അറിയിച്ചു. റഹീമിനെ മോചിപ്പിക്കുന്നതിനായി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഒറ്റക്കെട്ടായാണ് ധനസമാഹാരണം നടത്തിയത്.
സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ട്. ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല