സ്വന്തം ലേഖകൻ: 60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്. ഈ വൈറസ് ബാധിതർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു.
വാക്സീൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ “സെഹതീ” ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് ഡോ. അബ്ദുല്ല അസിരി പറഞ്ഞു. വാക്സീൻ എടുക്കാൻ അർഹരായവർക്ക് ഡോക്ടറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.
അതിനിടെ പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിലെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വിദേശ ജീവനക്കാര്‍ പുറത്ത്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ചെയ്യാനാവില്ല. രാജ്യത്തെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തതായി അധികൃതര്‍ അറിയിച്ചതോടെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല