1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2024

സ്വന്തം ലേഖകൻ: ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി. ആർടിഎയുടെ വെബ്‌സൈറ്റ്

(https://www.rta.ae/wps/portal/rta/ae/driver-and-carowner/vehicle-licensing/vehicle-inquiry) വഴി നഷ്ടപ്പെട്ട നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് ആർടിഎ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ രാജ്യത്തെമ്പാടും വൻ നാശനഷ്ടങ്ങൾ വിതച്ചു. വാഹനങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു, റോഡുകളിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വാഹനങ്ങൾക്ക് സാങ്കേതിക തകരാറുകൾ, കേടുപാടുകൾ എന്നിവയും സംഭവിച്ചിട്ടുണ്ട്.

ആവശ്യമായ രേഖകൾ:
സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും
ഒറിജിനൽ എമിറേറ്റ്സ് ഐഡി
നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച പൊലീസ് റിപ്പോർട്ട്

കൊമേഴ്സ്യൽ കമ്പനികൾക്ക്:
മുകളിൽ പറഞ്ഞ രേഖകൾ
കമ്പനിയുടെ കത്ത്

ഫ്രീസോണിലുള്ള കമ്പനികൾക്ക്:
നഷ്ടപ്പെട്ടത് സംബന്ധമായ കസ്റ്റംസ് സർട്ടിഫിക്കേറ്റ്
ജാഫ് സ, ദുബായ് മീഡിയാ സിറ്റി, ദുബായ് എയർപോർട്ട് എന്നിവിടങ്ങളിലെ ഫ്രീസോൺ അധികൃതർ നൽകുന്ന കത്ത്

ആർടിഎയിൽ അപേക്ഷിക്കുക:
താഴെപ്പറയുന്ന ആർടിഎ കേന്ദ്രങ്ങളിൽ ഒന്നിൽ പുതിയ നമ്പർ പ്ലേറ്റിനായി അപേക്ഷിക്കുക
ഷാമിൽ അൽ, ഖിസൈസ്
എജി കാറുകൾ, അൽ മംസാർ

അൽ മുമയാസ് അസ്വാഖ്, മിസർ
തജ്ദീദ്
തമാം സെന്‍റർ
അൽ മുതകമേല, അവീർ
അൽ മുതകാമെല, അൽ ഖൂസ്
അൽ മുമയാസ്, ബർഷ മാൾ
വാസൽ, അൽ ജദ്ദാഫ്

ഫീസ് അടയ്ക്കുക:
നമ്പർ പ്ലേറ്റിന്റെ തരം അനുസരിച്ച് സേവന ഫീസ് അടയ്ക്കുക. ഫീസ് താഴെപ്പറയുന്നവയാണ്:
ഷോർട് പ്ലേറ്റ് – 35 ദിർഹം
ലോങ് പ്ലേറ്റ് – 50 ദിർഹം
ഷോർട് ക്ലാസിക്കൽ, ലോങ് ക്ലാസിക്കൽ പ്ലേറ്റ് – 150 ദിർഹം
ദുബായ് ബ്രാൻഡഡ് പ്ലേറ്റ് – 200 ദിർഹം
ആഡംബര പ്ലേറ്റ് – 500 ദിർഹം
മോട്ടോർ സൈക്കിൾ നമ്പർ പ്ലേറ്റ് – 25 ദിർഹം
വാഹന റജിസ്ട്രേഷൻ കാർഡ് – 50 ദിർഹം
എക്സ്പോ ബ്രാൻഡഡ് പ്ലേറ്റ് – 100 ദിർഹം

സേവന ഫീസ് 50 ദിർഹത്തിൽ കൂടുതലാണെങ്കിൽ, സാധാരണ ഫീസിനൊപ്പം 20 ദിർഹം നോളജ്, ഇന്നൊവേഷൻ ഫീസ് കൂടി നൽകേണ്ടതുണ്ട്. അതിനിടെ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട് റോഡുകളില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ദുബായ് പോലീസ് വാഹന ഉടമകളോട് അഭ്യര്‍ത്ഥിച്ചു.

പെട്ടെന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടുപോയ പലരും വാഹനം മുന്നോട്ടുപോവാനാവാതെ ജീവരക്ഷാര്‍ഥം അവ നടുറോഡില്‍ ഉപേക്ഷിച്ച് പോവാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ വെള്ളക്കെട്ട് ഇറങ്ങിയ ശേഷവും അവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇവ ഗതാഗത തടസ്സത്തിന് കാരണമാവുന്നതിനാലാണ് അടിയന്തരമായി അവ മാറ്റാന്‍ പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.