1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2024

സ്വന്തം ലേഖകൻ: ഴക്കെടുതികളിൽനിന്ന് കരകയറി സേവനം പൂർണമായി പുനഃസ്ഥാപിച്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്‌സ് എയർലൈൻസ് ഡയറക്ടർ ജനറൽ സാമി അഖീൽ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സർവീസ് തലാൽ അഹ്മദ് അൽ ഷാങ്കിതി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

75 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും വലിയ മഴ മൂലമുണ്ടായ പ്രതിസന്ധിക്കിടെ കഴിഞ്ഞ ആഴ്ച ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ചെക്ക്-ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഗേറ്റുകൾ, സുരക്ഷാ പരിശോധന ഏരിയ, ഷോപ്പിങ് തുടങ്ങി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിൽ വിശദ പരിശോധന നടത്തി. യാത്രക്കാരോട് അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞു.

സേവനം മെച്ചപ്പെടുത്തി യാത്ര സുരക്ഷിതമാക്കാൻ ജിഡിഎഫ്ആർഎ പ്രതിജ്ഞാബദ്ധമാണെന്നും ദുബായ് എയർപോർട്ടും എമിറേറ്റ്സ് ഉൾപ്പെടെ എയർലൈനുകളും സഹകരിക്കുന്നുണ്ടെന്നും ലഫ്. ജനറൽ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലും 4.19 ലക്ഷത്തിലേറെ പേർ 15, 16, 17 തീയതികളിൽ ദുബായ് വഴി യാത്ര ചെയ്തതായും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.