സ്വന്തം ലേഖകൻ: അടുത്ത ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സിവിൽ ഡിഫൻസ് വ്യക്തമാക്കി. റിയാദ്, മക്ക, ജിസാൻ, നജ്റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസീം, വടക്കൻ അതിർത്തി എന്നിവിടങ്ങൾ മഴ പെയ്യുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടും.
വെള്ളപ്പൊക്കം, വെള്ളക്കെട്ടുകൾ, താഴ്വരകൾ എന്നിവിടങ്ങളിൽനിന്ന് മാറി നിൽക്കണം. അവയിൽ നീന്തരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളാണെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു.
ഇടത്തരം മുതല്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അതേസമയം, ചിലയിടങങ്ങളില് അത് കൂടുതല്‍ ശക്തമായി പേമാരിയുടെ രൂപത്തിലേക്ക് മാറാനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ അതോറിറ്റി അറിയിച്ചു. ഈ അസ്ഥിര കാലാവസ്ഥ രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല