സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റത്തിന് എതിരായ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി സീനിയര്‍ ടോറി എംപിമാര്‍. നെറ്റ് മൈഗ്രേഷന്‍ ആയിരങ്ങളാക്കി ചുരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബ്രക്സിറ്റ് സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി നിയമപരമായ കുടിയേറ്റ കണക്കുകള്‍ വലിയ തോതില്‍ കുറയ്ക്കണമെന്ന് ഗവണ്മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.
ഹൗസ് ഓഫ് കോമണ്‍സില്‍ വാര്‍ഷിക മൈഗ്രേഷന്‍ ബജറ്റ് അവതരിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് വാദിക്കുന്നത്. ഓരോ 10,000 കുടിയേറ്റക്കാര്‍ക്ക് എത്ര അധികം ആശുപത്രി ബെഡുകള്‍ വേണ്ടിവരും, പുതിയ വീടുകള്‍ വേണം എന്നിങ്ങനെ കാര്യങ്ങള്‍ കൂടി പരിഗണിക്കാനാണ് സീനിയര്‍ എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ആകെയുള്ള മൈഗ്രേഷന്‍ എണ്ണവും, വ്യക്തിഗത റൂട്ടിലൂടെയുള്ള മൈഗ്രേഷനും പാര്‍ലമെന്റില്‍ വോട്ടിനിട്ട് തീരുമാനിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. 2023 ജൂണ്‍ വരെ വര്‍ഷത്തില്‍ നെറ്റ് മൈഗ്രേഷന്‍ 672,000 എത്തിയിരുന്നു. കഴിഞ്ഞ 30 വര്‍ഷക്കാലമായി രാഷ്ട്രീയക്കാര്‍ ഇത് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കണക്ക് കുതിച്ചുയരുകയാണ് ചെയ്തതെന്ന് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് കുറ്റപ്പെടുത്തി.
വ്യാഴാഴ്ച നടക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പിന് ശേഷമാകും സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ടേക്കിംഗ് ബാക്ക് കണ്ട്രോള് റിപ്പോര്‍ട്ട് പുറത്തുവിടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല