സ്വന്തം ലേഖകൻ: ദുബായിലെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് അവ തുറന്നുപ്രവർത്തിക്കുന്നുണ്ടോ എന്ന് ഫോണിലൂടെ ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. അസ്ഥിര കാലാവവസ്ഥ കാരണം ചില ആരോഗ്യ കേന്ദ്രങ്ങൾ അടയ്ക്കുകയും മറ്റ് ചിലതിന്റെ പ്രവർത്തന സമയം മാറ്റുകയും ചെയ്തതിനാലാണ് ഇത്തരമൊരു അറിയിപ്പ്.
പ്രതീക്ഷിച്ച പ്രതികൂല കാലാവസ്ഥ കാരണം പ്രവർത്തന സമയം മാറിയതായും അസൗകര്യങ്ങൾ ഒഴിവാക്കാൻ ദുബായ് ഹെൽത്ത് ഹോസ്പിറ്റലുകളോ ആംബുലേറ്ററി ഹെൽത്ത് സെന്ററുകളോ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളോ സന്ദർശിക്കുന്നതിന് മുൻപ് 80060 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് ഹെൽത്ത് ആപ്പ് വഴി ടെലിഹെൽത്ത് സേവനം ബുക്ക് ചെയ്യാം. കൂടാതെ, പ്രവർത്തന സമയം വിശദീകരിക്കുന്ന, ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി സമൂഹമാധ്യമ പേജുകൾ പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടു.
ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം അറിയാം
ആംബുലേറ്ററി ഹെൽത്ത് സെന്ററുകളും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും: അടച്ചു
അൽ ബദാ ഹെൽത്ത് സെന്റർ, അൽ മിസാർ ഹെൽത്ത് സെന്റർ, ഉമ്മു സുഖീം ഹെൽത്ത് സെന്റർ: സമയം രാവിലെ 7:30 മുതൽ രാത്രി 8 വരെ
അൽ ലുസൈലി ഹെൽത്ത് സെന്റർ: സമയം രാവിലെ 7:30 മുതൽ വൈകിട്ട് 6 വരെ
തലസീമിയ സെന്റർ: സമയം രാവിലെ 7:30 മുതൽ രാത്രി 9 വരെ
രക്തദാന കേന്ദ്രം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുറക്കും
മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ:-അൽ ലുസൈലി മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ, സബീൽ മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ, സിറ്റി വോക്ക് ശാഖ ഒഴികെ തുറന്നിരിക്കുന്നു.
24/7 പ്രവർത്തിക്കുന്ന അടിയന്തര സേവനങ്ങൾ :
നാദ് അൽ ഹമർ ഹെൽത്ത് സെന്റർ
അൽ ബർഷ ഹെൽത്ത് സെന്റർ
അൽ ജലീല കുട്ടികളുടെ ആശുപത്രി
റാഷിദ് ആശുപത്രി
ദുബായ് ഹോസ്പിറ്റൽ
ജബൽ അലി ആശുപത്രി
ലത്തീഫ ആശുപത്രി
ഹത്ത ഹോസ്പിറ്റൽ
ബീച്ചുകൾ, പാർക്കുകൾ, വിപണികൾ: ദുബായ് ബീച്ചുകൾ, പൊതു പാർക്കുകൾ, അനുബന്ധ ഓപൺ മാർക്കറ്റുകൾ എന്നിവ ഇന്ന് (വ്യാഴം) താൽകാലികമായി അടച്ചതായി ദുബായ് മുനിസിപാലിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല