1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2024

സ്വന്തം ലേഖകൻ: വൈ​കി​പ്പ​റ​ന്ന്​ വീ​ണ്ടും യാ​ത്ര​ക്കാ​രെ വ​ല​ച്ച്​ എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കു​ള്ള​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്ന​ത് ആ​റ്​ മ​ണി​ക്കൂ​ര്‍ വൈ​കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.35ന് ​പു​റ​പ്പെ​ടേ​ണ്ട ഐ.​എ​ക്സ് 712 എ​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ്‌ മു​ന്ന​റി​യി​പ്പി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യ​ത്.

രാ​വി​ലെ ഏ​ഴ​ര​ക്ക് പോ​കേ​ണ്ട വി​മാ​ന​മാ​യ​തി​നാ​ല്‍ വെ​ളു​പ്പി​ന് നാ​ലി​നു ത​ന്നെ പു​റ​പ്പ​ട്ട് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ എ​യ​ര്‍പോ​ർ​ട്ടി​ലെ​ത്തി​ച്ച് ബോ​ഡി​ങ് പാ​സൊ​ക്കെ വാ​ങ്ങി‌ ന​ല്‍കി ലോ​ഞ്ചി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത് ക​ണ്ട് തി​രി​കെ പോ​ന്ന​താ​ണ്. മ​ത്ര​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് വി​മാ​നം വൈ​കി​യ വി​വ​ര​വും സ​മ​യ മാ​റ്റ​വും വി​ളി​ച്ച​റി​യി​ച്ച​തെ​ന്ന് മ​ത്ര​യി​ലു​ള്ള സ​ഹ​ദ് അ​റി​യി​ച്ചു.

വി​മാ​നം ആ​ദ്യം പ​ത്ത​ര​ക്ക് പോ​കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ശേ​ഷം പി​ന്നെ​യും സ​മ​യം മാ​റ്റി 12.20 എ​ന്ന​റി​യി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​ടു​വി​ല്‍ ആ​റ് മ​ണി​ക്കൂ​റി​ലേ​റെ വൈ​കി ഒ​ന്ന​ര​ക്കാ​ണ് പു​റ​പ്പെ​ട്ട​ത്‌. നാ​ട്ടി​ല്‍ നി​ന്നു​ള്ള വി​മാ​നം വൈ​കി​യ​താ​ണ് വൈ​കി​പ്പ​റ​ക്ക​ലി​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്‌.

വി​മാ​നം വൈ​കു​മെ​ന്നു​ള്ള കാ​ര്യം നേ​ര​ത്തേ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും എ​യ​ര്‍പോ​ട്ടി​ല്‍ ത​ള​ച്ചി​ട​നാ​കാ​തെ സ​മ​യ​ത്തി​ന് മാ​ത്ര​മെ പു​റ​പ്പെ​ടു​യു​മാ​യി​രു​ന്നു​ള്ളൂ എ​ന്ന് ഇ​രി​ക്കൂ​റി​ലു​ള്ള മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നും പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.