1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2024

സ്വന്തം ലേഖകൻ: വിമാന യാത്രക്കാർക്കുള്ള സിറ്റി ചെക്ക് ഇൻ സൗകര്യം മുസഫ ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപു വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനമെന്ന് മുറാഫിക് ഏവിയേഷൻ സർവീസ് അറിയിച്ചു.

റാസൽഖൈമയിൽ മലവെള്ളപ്പാച്ചിലിൽ റോ‍ഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി; യുഎഇയിൽ വിമാന സർവീസിൽ നിയന്ത്രണങ്ങൾ
ഇത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് സിറ്റി ചെക്ക് ഇൻ സൗകര്യം ഉപയോഗിക്കാനാവുക.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് ഒഴിവാക്കി നേരിട്ട് എമിഗ്രേഷനിലേക്ക് പോകാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാണിത്. മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവുമാണ് നിരക്ക്. വിവരങ്ങൾക്ക് 800 667 2347 (ടോൾ ഫ്രീ നമ്പർ).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.