യജമാനന്‍ ചെയ്യുന്ന പല കാര്യങ്ങളും കണ്ടു പഠിക്കാനും അവരെ അനുസരിക്കാനും മറ്റേതു വളര്‍ത്തു മൃഗത്തെക്കാളും മിടുക്കര്‍ പട്ടികള്‍ തന്നെയാണ്. ഇവിടെ തന്റെ ഉടമ ബസ് ഓടിക്കുന്നത് കണ്ട് പഠിച്ച ഒരു പട്ടിയേക്കുറിച്ചാണ് പറയുന്നത്. ഡ്രൈവിംഗ് പഠിച്ചെടുത്ത പട്ടി ഡബിള്‍-ഡക്കര്‍ ബസ് ഓടിക്കാന്‍ ശ്രമിച്ചത് പുലിവാലുണ്ടാക്കിഎന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതേതുടര്‍ന്ന് ബൈസ്റ്റാന്റ്ററുടെ സമയോചിതമായ ഇടപെടല്‍ മൂലം ബസ് നിര്‍ത്തുകയായിരുന്നു.
ലണ്ടനിലാണ് സംഭവം. രണ്ടു വയസ്സുകാരനായ പട്ടിയാണ് ബസ് ഡ്രൈവറായത്. ഓസ്ട്രേലിയന്‍ ബ്രീഡായ ജെര്‍മന്‍ കൂലി വിഭാഗത്തില്‍പ്പെട്ട പട്ടിയാണ് തന്റെ യജമാനനില്‍ നിന്നും ഡ്രൈവിംഗ് കണ്ടു പഠിച്ചിരിക്കുന്നത്.
താന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പട്ടി അടുത്തുവന്നിരുന്ന് അത് നോക്കി പഠിക്കാന്‍ കൌശലം കാട്ടിയിരുന്നതായി യജമാനന്‍ റിച്ചാര്‍ഡ് മക്കോമാക്ക് പറയുന്നു. താന്‍ ഇല്ലാത്തപ്പോള്‍ പട്ടി ഡ്രൈവിംഗ് സീറ്റിലും കയറി ഇരിക്കാറുണ്ട്. ഇങ്ങനെ ഡ്രൈവിംഗ് പഠിച്ച പട്ടി കഴിഞ്ഞ ദിവസം ബസുമായി പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല