സ്വന്തം ലേഖകൻ: വർഷാവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാമെന്ന് സൂചന. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്.
സൗദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ അംഗരാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിലുള്ള നിർദിഷ്ട ജിസിസി ഏകീകൃത വീസയ്ക്ക് ജിസിസി കൗൺസിൽ പച്ചക്കൊടി കാട്ടിയിരുന്നു.
നിലവിൽ ഓരോ രാജ്യങ്ങളും സന്ദർശിക്കുന്നതിന് പ്രത്യേക വീസ എടുക്കേണ്ടതുണ്ട്. പുതിയ വീസ പ്രാബല്യത്തിൽ വരുന്നതോടെ ജിസിസി യാത്ര എളുപ്പമാകുമെന്നു മാത്രമല്ല ബിസിനസ് ശൃംഖലകൾ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനുമാകും. അതോടെ, തൊഴിലവസരങ്ങൾ കൂടുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല