സ്വന്തം ലേഖകൻ: കുവൈത്തിൽ വർക്ക് പെർമിറ്റുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവിൽ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിർദ്ദേശം നൽകിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. തൊഴിൽ വീസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സമിതിയിൽ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, കുവൈത്ത് യൂണിവേഴ്സിറ്റി പ്രതിനിധികളാണ് ഉണ്ടാവുക. ചില പ്രൊഫഷനുകൾക്ക് 3 വർഷത്തിൽ കുറയാതെയും മറ്റുള്ളവയ്ക്ക് 5 വർഷം വരെയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുവാനും നിർദ്ദേശമുണ്ട്.
ആദ്യ ഘട്ടമായി മെഡിക്കൽ, വിദ്യാഭ്യാസ, എഞ്ചിനീയറിംഗ്, നിയമ മേഖലയിലായിരിക്കും നിയമം നടപ്പിലാക്കുകയെന്നാണ് സൂചന. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വീസ കടത്ത് തടയാനും പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല