സ്വന്തം ലേഖകൻ: മലയാളി വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് എത്തിയ പാലക്കാട് സ്വദേശി വെങ്കിട്ടരാമൻ വിജേഷ് ആണ് മരിച്ചത്. താമസസ്ഥലത്ത് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാനഡയിൽ മലയാളി യുവതി വീട്ടിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല
നാട്ടിൽനിന്ന് ഭാര്യ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ വെങ്കട്ടരാമന്റെ കൂട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വെങ്കിട്ടരാമന്റെ കുടുംബം ഡൽഹിയിൽ സ്ഥിരതാമസമാണ്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠനശേഷം സ്റ്റേ ബാക്കിൽ ഗ്ലാസ്ഗോ നഗരത്തിൽ താമസിച്ചു വരികയായിരുന്നു. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല