ജയ്സൺ ജോർജ്: യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ്ണ വേദിയുമായി കലാഭവൻ ലണ്ടൻ. BRITAIN’S GOT TALENT മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ (INDIAN’S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ വംശജരായ അനേകായിരങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു യുകെയിലെ ഓരോ നഗരങ്ങളും പട്ടണങ്ങളും. ഒട്ടേറെ കഴിവുറ്റ കലാ പ്രവർത്തകരാണ് യുകെയിലേക്ക് ഈ അടുത്ത നാളുകളിൽ ജോലിക്കും പഠന ആവിശ്യങ്ങൾക്കുമായി കുടിയേറിയിരിക്കുന്നത്.
അതിൽ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമുണ്ട്. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം കിട്ടിയവരും കിട്ടാത്തവരുമുണ്ട്. അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാണ് “THE GREAT INDIAN TALENT SHOW”. ആദ്യ ഷോ ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പ്യൻ അക്കാദമി ഹാളിൽ വെച്ച് ജൂലൈ 13 ശനിയാഴ്ച്ച ഒരു മണി മുതലാണ് സംഘടിപ്പിക്കുന്നത്.
സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും പ്രാധാന്യം നൽകുന്നതാണ് “THE GREAT INDIAN TALENT SHOW”.
ആദ്യ ഷോ യിൽ മ്യൂസിക്, ഡാൻസ് തുടങ്ങിയവയോടൊപ്പം സൗന്ദര്യ മത്സരവും സംഘടിപ്പിക്കുന്നു. ടാലെൻസ് ഷോ യിൽ ഇത്തവണ മത്സരങ്ങൾ ഉണ്ടാകില്ല, മ്യൂസിക്, ഡാൻസ് തുടങ്ങിയവയിൽ പ്രധാനമായും ഗ്രൂപ്പ് പെർഫോമൻസിനായിരിക്കും മുൻഗണന.
സൗന്ദര്യ മത്സരങ്ങൾ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, മിസ്റ്റർ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ക്യാഷ് അവാർഡുകളും മറ്റ് ആകർഷകങ്ങളായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് ലഭിക്കും, ഓരോ വിഭാഗത്തിലും മൂന്ന് ടൈറ്റിൽ വിന്നേഴ്സിനെ കൂടാതെ നിരവധി സബ് ടൈറ്റിൽ വിന്നേഴ്സിനെയും തിരഞ്ഞെടുക്കും. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നവർക്ക് ആവിശ്യമായ പരിശീനം നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
mobile : 07841613973
email : kalabhavanlondon@gmail.com
മറ്റൊരു സന്തോഷ വാർത്ത കലാഭവൻ ലണ്ടൻ യുകെയിൽ സ്വന്തമായി ഒരു പ്രൊഫഷണൽ മ്യൂസിക് ബാൻഡ് ആരംഭിക്കുന്നു എന്നതാണ്, പുതു മുഖങ്ങൾക്കും പുതു തലമുറക്കും ഏറെ പ്രാധാന്യം നൽകുന്നതായിരിക്കും കലാഭവൻ ലണ്ടന്റെ മ്യൂസിക് ബാൻഡ്. യുകെയിൽ ഉള്ള ഗായകർക്കും ഉപകരണ വാദ്യ സംഘത്തിനൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്തെ പ്രശസ്തരെ കൂടി ഉൾപ്പെടുത്തി ആയിരിക്കും കലാഭവൻ ലണ്ടൻ മ്യൂസിക് ബാൻഡ് പെർഫോമൻസുകൾ പ്ലാൻ ചെയ്യുന്നത്. താല്പര്യമുള്ളവർ കലാഭവൻ ലണ്ടനുമായി ബന്ധപ്പെടുക.
ജയ്സൺ ജോർജ് (ഡയറക്ടർ കലാഭവൻ ലണ്ടൻ)
Email : kalabhavanlondon@gmail.com
ഫോൺ : 07841613973
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല