1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2024

സ്വന്തം ലേഖകൻ: മിന്നൽ പണിമുടക്ക് മൂലം പ്രവാസികൾ ദുരിതത്തിലായതായും അപ്രതീക്ഷിതമായി സംഭവിച്ച യാത്രാമുടക്ക് മൂലം ജോലിയും ജീവിതവും മുടങ്ങിപ്പോയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കാസർകോട് ജില്ല അസോസിയേഷൻ ആവശ്യപ്പെട്ടു.

പെട്ടെന്ന് വിമാനങ്ങൾ എല്ലാം നിർത്തലാക്കുന്നത് മൂലം നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടുന്നത്. അടിയന്തരമായി ഈ വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്ന് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഒ.ഐ.സി.സി കുവൈത്ത് ആവശ്യപ്പെട്ടു. പ്രവാസി യാത്രക്കാർക്ക് ഉണ്ടാവുന്ന ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ ആവശ്യപ്പെട്ടു.

സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷനും ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.