സ്വന്തം ലേഖകൻ: ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് (DFPS) അറിയിച്ചു.
സ്കൂൾ വർഷം അവസാനിക്കുന്നതോടൊപ്പം കുട്ടികളെ വീട്ടിൽ തനിച്ചാക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ മുന്നറിയിപ്പ്. കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കി വിടുന്നത് മാതാപിതാക്കളുടെ അനാസ്ഥയായി കണക്കാക്കപ്പെടാം.
ടെക്സസിൽ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളിൽ പകുതിയിലധികവും മാതാപിതാക്കളുടെ അവഗണനയും അശ്രദ്ധമായ മേൽനോട്ടത്തിന്റെയും ഫലമാണെന്ന് ഡിഎഫ്പിഎസ് പറയുന്നു. കുട്ടിയെ വീട്ടിൽ തനിച്ചിരുന്നതിന്റെ പ്രായം നിയമം വ്യക്തമായി പറയുന്നില്ലെങ്കിലും മാതാപിതാക്കൾ ബോധവാന്മാരാകാനാണ് ഇത്തരം ശിക്ഷാനടപടികളെന്ന് ഡിഎഫ്പിഎസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല