1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011

ബെന്നി മാവേലി

ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നനീറ്റന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഡിയന്‍ അസോസിയെറ്റ്സും ഇന്‍ഞ്ച്വറി ക്ലെയിം സൊലൂഷന്‍ കവന്ട്രിയും ചേര്‍ന്ന് സ്പോന്‍സര്‍ ചെയ്ത യുക്യിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ഐകാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഒന്നിലും തോല്‍വി അറിയാതെ നേരിട്ടുള്ള സെറ്റുകളില്‍ ബ്രിസ്റ്റൊളിന്റെ സുധീര്‍-മാര്‍ട്ടിന്‍ സഖ്യത്തെ തകര്‍ത്തു അയ്യപ്പനും ജയമുരളിയും ഐകാ കിരീടം നേടിയത്. വാശിയേറിയ സെമി ഫൈനലുകളില്‍ ജയമുരളി അയ്യപ്പന്‍ സഖ്യം പ്രശസ്തരായ നീലേഷ് ബാനു സഖ്യത്തെയും, സുധീര്‍-മാര്‍ട്ടിന്‍ സഖ്യം ബെര്‍ളി-സുബു സഖ്യത്തെയും തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്‌.

ഒന്നാം സമ്മാനാര്‍ഹരായ അയ്യപ്പവിജയന്മാര്‍ക്ക് ഗാര്‍ഡിയന്‍ അസോസിയേറ്റ്സ് സ്പോന്‍സര്‍ ചെയ്ത 301 പൌണ്ടും ത്രേസ്യാമാ വെള്ളോപ്രയില്‍ എവര്‍റോളിംഗ് ട്രോഫിയും റണ്ണേഴ്സ് അപ്പായ സുധീര്‍ മാര്‍ട്ടിന്‍ ടീമിന് ഇഞ്ച്വറി ക്ലെയിം സൊലൂഷന്‍ കവന്ട്രി സ്പോന്‍സര്‍ ചെയ്ത 151 പൌണ്ട് ക്യാഷ് അവാര്‍ഡും, ഗൂര്‍ക്കിഷ് റസ്റ്റോറണ്ട് നനീറ്റന്‍ വക ട്രോഫിയും വിജയികള്‍ക്ക് ഇഞ്ച്വറി ക്ലെയിം സൊലൂഷന്‍ എംഡി ജോസഫ് മാത്യുവും ഐകാ പ്രസിഡണ്ട് അഭിലാഷ് ഗോപീദാസനും ചേര്‍ന്ന് സമ്മാനിച്ചു. സമാപന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും ഐകാ സെക്രട്ടറി അനീഷ്‌ കല്ലിങ്കല്‍ ഇന്ഡസിന്റെ പേരില്‍ നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.