സ്വന്തം ലേഖകൻ: ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷത്തേക്ക് സാധുതയുള്ള വീസ അവതരിപ്പിച്ച് ദുബായ്. ഇ-ഗെയിമിങ് മേഖലയിലെ സ്രഷ്‌ടാക്കളെയും പ്രശസ്തരെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ‘ദുബായ് ഗെയിമിങ് വീസ’ എന്നാണ് ഈ പുതിയ വീസയ്ക്ക് പേരിട്ടിരിക്കുന്നത്.
നൂതന ആശയങ്ങളെ വിജയകരമായ പദ്ധതികളാക്കി മാറ്റാൻ സഹായിക്കുന്ന നിരവധി നിക്ഷേപ അവസരങ്ങൾ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇ-ഗെയിമിങ് പ്രഫഷനലുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഏറെ നാളായി കാത്തിരിക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ ഈ വർഷം അവസാനത്തോടെ നിലവിൽ വരും. ജിസിസി ഗ്രാൻഡ് ടൂർസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുകയെന്ന് യുഎഇ സാമ്പത്തിക മന്ത്രി തൗഖ് അൽ മർറി അറിയിച്ചു. ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2024-ൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജിസിസി രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അവസരം നൽകുന്നതാണ് പുതിയ ഏകീകൃത വീസ സമ്പ്രദായം. ഇതൊരു വീസ മൾട്ടി എൻട്രി വീസ മാതൃകയിലാണ് പ്രവർത്തിക്കുക. ആറ് ജിസിസി രാജ്യങ്ങളിൽ വിനോദസഞ്ചാരികളെ 30 ദിവസത്തിലധികം രാജ്യങ്ങളിൽ ചെലവഴിക്കാൻ ഈ വീസ അനുവദിക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല