1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011

വേശ്യാലയം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുക പഴയൊരു കെട്ടിടവും അതിന് മുമ്പില്‍ അര്‍ദ്ധനഗ്നരായി നിന്ന് ആളെ വിളിച്ചുകയറ്റുന്ന സ്ത്രീകളെയുമാണല്ലോ? ഇന്ത്യയിലെ പ്രസിദ്ധ വേശ്യാലയങ്ങളിലെ കാഴ്ചകളാണ് നമുക്ക് ഇങ്ങനെയൊരു കാഴ്ചയിലേക്ക് നയിച്ചത്. എന്നാല്‍ വേശ്യാലയങ്ങള്‍ അങ്ങനെ മാത്രമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സ്വിസര്‍ലന്റിലാണ് പുതിയ രീതിയിലുള്ള വേശ്യാലയങ്ങള്‍ തുടങ്ങുന്നത്.

പുതിയ രീതിയിലുള്ള വേശ്യാലയങ്ങള്‍ എന്ന് പറയുന്നത് ഡ്രൈവ് ഇന്‍ വേശ്യാലയങ്ങളെക്കുറിച്ചാണ്. നിങ്ങള്‍ക്ക് തെരുവില്‍നിന്ന് കിട്ടുന്ന സ്ത്രീകളുമായി സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് പോകേണ്ടതില്ല എന്നാണ് ഡ്രൈവ് ഇന്‍ വേശ്യാലയങ്ങളുടെ പ്രത്യേകത.

നിങ്ങള്‍ക്കുവേണ്ടി ഒരിടമാണ് സ്വിസര്‍ലന്റ് സര്‍ക്കാര്‍ ഒരുക്കുന്നത്. അവിടെ വണ്ടിയുമായി പോയാല്‍മതി. നിങ്ങളുടെ വണ്ടി പാര്‍ക്ക് ചെയ്യാനും മറ്റുമുള്ള സ്ഥലം ഡ്രൈവ് ഇന്‍ വേശ്യാലത്തില്‍ ഉണ്ടാകും. അവിടെ വണ്ടിയില്‍തന്നെ കാര്യം സാധിച്ച് നിങ്ങള്‍ക്ക് പോകാന്‍ സാധിക്കും. നല്ല പൈസ മുടക്കിതന്നെയാണ് ഡ്രൈവ് ഇന്‍ വേശ്യാലയങ്ങള്‍ നിര്‍മ്മിക്കുന്നത്. ഏതാണ്ട് 1.8 മില്യണ്‍ പൗണ്ട് ചിലവാക്കിയാണ് ഡ്രൈവ് ഇന്‍ വേശ്യാലയം നിര്‍മ്മിക്കുന്നത്.

പെര്‍ഫോമന്‍സ് സ്റ്റാള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇവിടെ സ്ത്രീകള്‍ക്ക് സഹായം അഭ്യാര്‍ത്ഥിക്കാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. സ്വിസര്‍ലന്റിലെങ്ങും അറുപതോളം സെക്സ് ബൂത്തുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ നികുതിയില്‍നിന്ന് ഇത്രയും തുക മുടക്കി സെക്സ് ബൂത്തുകള്‍ സ്ഥാപിക്കുന്നനെതിരെ രാഷ്ട്രീയ നേതാക്കന്മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനെ എതിര്‍ക്കുന്നവര്‍ 2,000 പേരുടെ ഒപ്പുകള്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.