സാധാരണ നമ്മളൊക്കെ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ സിറപ്പ് ആണ് കുട്ടികള്‍ക്ക് നല്‍കുന്നത്.പ്രത്യേകിച്ച് ഇത് മൂന്നുമാസം മുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക്.എന്നാല്‍ ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത് ദ്രാവകരൂപത്തിലുള്ള പാരസെറ്റാമോള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുറയ്ക്കണമെന്നാണ്.
കാല്പോള് എന്ന പാരസെറ്റാമോള്‍ മരുന്ന് കുട്ടികള്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന കൗണ്ടില്‍നിന്ന് അല്പം കുറച്ച് മാത്രം കൊടുത്താല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ബ്രിട്ടണിലെ അമ്മമാര്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. കുട്ടികള്‍ക്ക് ഇത്രയും മരുന്ന് കൊടുക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്ന ചോദ്യമാണ് പ്രധാനമായും അമ്മമാരെ അലട്ടിയിരുന്നത്. അമ്മമാരുടെ ഉത്കണ്ഠകളെ ശരിവെച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ മരുന്ന് കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.
ബ്രിട്ടണിലെ 14,000 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 84 % കുട്ടികള്‍ക്കും അളവില്‍ കൂടുതല്‍ മരുന്ന് കൊടുക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് മരുന്ന് കൊടുക്കുന്നത് കുറയ്ക്കണമെന്ന് പറഞ്ഞത്. ആറ് മാസം ആകുമ്പോള്‍തന്നെ കുട്ടികള്‍ കോല്പിന് മരുന്നിന്റെ പിടിയിലകപ്പെടുന്നു. അങ്ങനെ ദ്രാവക രൂപത്തിലുള്ള പാരസെറ്റാമോള്‍ ഇല്ലാതെ അസുഖങ്ങള്‍ മാറില്ലെന്ന അവസ്ഥയിലെത്തുന്നു.
മൂന്നു മാസത്തിനും പന്ത്രണ്ട് മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 2.5 മില്ലി മരുന്ന് കൊടുക്കാമെന്നാണ് നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നക്. ഇങ്ങനെ ദിവസം നാല് തവണയാണ് കൊടുത്തിരുന്നത്. ഒരു വയസിനും ആറ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം നാലുതവണ വീതം പത്ത് മില്ലി കൊടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. അങ്ങനെയാണ് നല്കിവരുന്നതും. എന്നാല്‍ ഇനിമുതല്‍ അങ്ങനെ പാടില്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
ഇനിമുതല്‍ അറ് മാസം മുതല്‍ രണ്ട് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അഞ്ച് മില്ലിയില്‍ കൂടുതല്‍ മരുന്ന് കൊടുക്കാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. രണ്ട് വയസുമുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് 7.5 മില്ലി മരുന്ന് മാത്രമെ നല്കാവുവെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല