1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2024

സ്വന്തം ലേഖകൻ: അയര്‍ലന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ വംശീയ അക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ട്രാമില്‍ വച്ചാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. ക്ലാസു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പത്തോളം യുവാക്കള്‍ ചേര്‍ന്ന് ആദ്യം വാക്കുകളാല്‍ അധിക്ഷേപിക്കുകയും പിന്നാലെ സഗ്ഗാര്‍ട്ട് എന്ന സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു.

പരിക്കേറ്റ യുവാവിന്റെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകുകയും മുഖം നീരുവച്ചു വീര്‍ക്കുകയും അസഹ്യമായ വേദനയും യുവാവ് അനുഭവിക്കുകയായിരുന്നു. ഇത്തരമൊരു സംഭവം ആദ്യമായിട്ടല്ല, മൈക്കല്‍ ഒകീഫിനെപ്പോലുള്ള വംശീയ ഹാന്‍ഡിലുകള്‍ ദിനംപ്രതി ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

വംശീയ വെറിയരായ ആളുകള്‍ നിരന്തരം ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്കു മേലിലേക്ക് ആക്രമണം അഴിച്ചു വിടുകയാണ്. മൈക്കല്‍ ഒകീഫിന്റെ അത്തരമൊരു ട്വീറ്റിന്റെ ലിങ്കും കുറിപ്പിനോടൊപ്പം നിവേദിത ശുക്ല പങ്കുവച്ചിട്ടുണ്ട. മൈക്കല്‍ ഒകീഫിനെ പോലുള്ളവരുടെ പോസ്റ്റുകള്‍ ദയവായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നിവേദിതയുടെ പോസ്റ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.