1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011

സ്വാന്‍സി ക്നാനയ കാത്തലിക് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബയോഗവും കെസിവൈഎല്ലിന്റെ സ്വാന്‍സി യൂണിറ്റിന്റെ രൂപീകരണവും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഔവ്വര്‍ ലേഡി ഓഫ് ലോര്‍ഡ് ചര്‍ച്ച്, മേഹില്ലില്‍ ആഘോഷമായ പാട്ടു കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീ സജി മലയമുണ്ടയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ ഫാദര്‍ സിറില്‍ തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നാഷണല്‍ കൗണ്‍സില്‍ മെംബര്‍ ശ്രീ സജി ജോണ്‍ സ്വാഗതവും സെക്രട്ടറി ശ്രീ ഷാജി ജേക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ ജിജോ ജോയി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതുയോഗ ചര്‍ച്ചയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ശ്രീ സജിജോണ്‍ മലയമുണ്ടയ്ക്കല്‍ മറുപടി നല്കി. കഴിഞ്ഞ രണ്ടുവര്‍ഷം കമ്മറ്റിയോട് സഹകരിച്ച എല്ലാ ക്നാനായ മക്കള്‍ക്കും കമ്മറ്റിയുടെ പേരില്‍ പ്രസിഡന്റ് നന്ദി പറഞ്ഞു. ഫാദര്‍ സിറില്‍ തടത്തിലിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ക്നാനായ മക്കളുടെ തനിമയും പൈതൃകവും വരുംതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുവാന്‍ എസ്കെസിഎ നടത്തുന്ന പരിശ്രമങ്ങളെ പ്രശംസിച്ചു. എസ്കെസിഎയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും ഉണ്ടായിരിക്കുന്നതാണെന്ന് ഫാദര്‍ സിറില്‍ ഉറപ്പ് നല്‍കി.

ഫാദര്‍ സിറില്‍ തടത്തിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കുട്ടികളുടെ വിവിധ കലാപാരികള്‍ സമ്മേളനത്തിന് മാറ്റുകൂട്ടി. ജിസിഎസ്‌സിയ്ക്കും എ ലെവലിനും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം ശ്രീ ജെയ്മോന്‍റെ കൃതജ്ഞതയോടെ കുടുംബയോഗം പര്യവസാനിച്ചു.

പ്രസിഡന്റ്- ബിജി പി മാത്യു
വൈസ് പ്രസിഡന്റ്- ബിജു മാത്യു
സെക്രട്ടറി- സിറിയക് ജോര്‍ജ്
ജോയിന്റ് സെക്രട്ടറി- സ്റ്റീഫന്‍ ഉലഹന്നാന്‍
ട്രഷറി- പയസ് മാത്യു
ജോയിന്റ് ട്രഷറി- ഷാജി ജോസഫ്
കള്‍ച്ചറല്‍ കോ- ഓര്‍ഡിനേറ്റര്‍- ടോമി ജോസഫ്
അഡ്വൈസറി മെംബേര്‍സ്- സാജി ജോണ്‍, ഷാജി ജേക്കബ്
നാഷണല്‍ കൗണ്‍സില്‍ മെംബര്‍- തങ്കച്ചന്‍ ജേക്കബ്
കെസിവൈഎല്‍ ഡയറക്ടര്‍- അനില്‍ കുര്യന്‍, സുജാമോള്‍ സജി
പ്രസി‍ഡന്റ്- ജോണ്‍ സജി
വൈസ് പ്രസിഡന്റ്- ജോണി മരിയ റെജി
സെക്രട്ടറി- ആല്‍വിന്‍ ജെയിംസ് ജോര്‍ജ്
ജോയിന്റ് സെക്രട്ടറി- ഡിനി പീറ്റര്‍
ട്രഷറര്‍- അനന്യ മേരി ജോര്‍ജ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.