1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2024

സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ് ലഭിക്കുക.

അതേസമയം പാസ്‌പോര്‍ട്ട്, പിസിസി, വീസ സേവനങ്ങളുടെ നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ രാവിലെ 8.00 മുതല്‍ 11.15 വരെയും വിതരണം ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് 4.15 വരെയുമെന്നത് സാധാരണ പോലെ തുടരും.

അതിനിടെ ഗൾഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ഗൾഫ് ഗ്രാന്റ് ടൂർസ് വീസ ഈ വർഷംതന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ. ഖത്തർ സാമ്പത്തിക ഫോറത്തിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ ഷെൻഗൻ വീസ മാതൃകയിലാണ് ഗൾഫ് ഗ്രാന്റ് ടൂർസ് വീസ വിഭാവനം ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.