സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ ഐ.സി.ബി.എഫും ചേർന്ന് സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് മേയ് 24 വെള്ളിയാഴ്ച അൽ ഖോറിലെ കോർ ബേ റെസിഡൻസിയിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 11 വരെയാണ് ക്യാമ്പ്.
പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനം എന്നിവ ക്യാമ്പിൽ ലഭ്യമാകും. പങ്കെടുക്കുന്നവർ എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം എത്തണം. ഓൺലൈൻ ഫോറം പൂരിപ്പിക്കാനുള്ള സൗകര്യം രാവിലെ എട്ട് മുതൽ ലഭ്യമാണ്. തൊഴിൽ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ഇവിടെ ലഭ്യമാണ്.
അതേസമയം ഒമാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താപനില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. സുല്‍ത്താനേറ്റിലെ പല വിലായത്തുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസും അതിനുമുകളിലും താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ സീബ് വിലായത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. അമീറത്തില്‍ 41 ഡിഗ്രി സെല്‍ഷ്യസും ഇബ്രിയില്‍ 43 ഡിഗ്രി സെല്‍ഷ്യസും സൂറില്‍ 43 ഡിഗ്രി സെല്‍ഷ്യസും സലാലയില്‍ 33 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു രേഖപ്പെടുത്തിയ താപനില.
ജബല്‍ ഷംസ് പ്രദേശമാണ് രാജ്യത്തെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ മേഖല. ഇവിടെ 17 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. സായിഖ് പ്രദേശത്ത് 26 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഈ കാലയളവില്‍ രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കുറഞ്ഞ താപനില 30 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല