സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാള രേഖ നൽകിയില്ലെങ്കിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. വിരലടയാളം നൽകാനുള്ള അന്തിമ തിയ്യതി പ്രവാസികൾക്ക് 2024 ഡിസംബർ 30 ആണ്.
പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയുമാണ്. വിരലടയാള രേഖ നൽകാൻ പോകുന്നവർ സഹ്ൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ഇംഗ്ലീഷ് സംസാരിക്കുന്നവർ മെറ്റാ ആപ്പ് ഉപയോഗിക്കണം. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നിയുക്ത വിരലടയാള കേന്ദ്രങ്ങളിൽ എത്തുന്നവരെ തിരിച്ചയക്കും.
വ്യക്തിഗത അന്വേഷണ വകുപ്പിലെ ക്രിമിനൽ എവിഡൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷനിൽ ബയോമെട്രിക് വിരലടയാളത്തിനുള്ള ഔദ്യോഗിക കേന്ദ്രങ്ങളും സമയങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല