1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2024

സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക്കിനും എതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകളുണ്ടെന്നാണ് പുതിയ ആരോപണം. ഈ അക്കൗണ്ടുകള്‍ വീണാ വിജയന്റെ പേരിലാണ്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നും . സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെയെന്നും സര്‍ക്കാര്‍ കണ്ടെത്തണം. രേഖകള്‍ എസ്എഫ്‌ഐഒയ്ക്കും ഇഡിക്കും കൈമാറിയിട്ടുണ്ട്. പറയുന്നത് പൂര്‍ണബോധ്യമുള്ള കാര്യങ്ങളാണെന്നും തെറ്റാണെങ്കില്‍ നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് വെല്ലുവിളിച്ചു.

വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള എക്‌സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നാണ് പ്രധാനപ്പെട്ട ആരോപണം.

എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നല്‍കി. തനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകള്‍ ആദായ നികുതി റിട്ടേണ്‍സില്‍ കാണിക്കേണ്ടതുണ്ട്. വീണ ഇന്‍കം ടാക്‌സ് റിട്ടേണ്‍സില്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെങ്കില്‍ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും ഷോണ്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.