സ്വന്തം ലേഖകൻ: സ്‌കോട്ട്ലന്‍ഡിലെ ആശുപത്രികളില്‍ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നത് ഏഴ്് ലക്ഷത്തോളം പേരെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ചികിത്സ ആരംഭിക്കുന്നതിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് രണ്ട് വര്‍ഷമായി എണ്ണായിരം പേരും ഒരു വര്‍ഷത്തിനിടയില്‍ മാത്രം 85000 പേരുമുണ്ടെന്നാണ് കണക്ക്.
പ്രശ്നം പരിഹരിക്കുന്നതിനായി ഇതിനോടകം 30 മില്യണ്‍ പൗണ്ട് ചെലവാക്കി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നത്. കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്തവരുടെ ഇരട്ടിയിലധികം പേരാണ് ഇപ്പോള്‍ പട്ടികയിലുള്ളത്. ഇന്‍-പേഷ്യന്റ് വിഭാഗത്തില്‍ 156,108 പേരാണ് കാത്തിരിക്കുന്നത്.
2022 ജൂലൈ മാസത്തില്‍ അന്ന് ആരോഗ്യ സെക്രട്ടറിയായിരുന്ന ഹംസാ യൂസഫ് പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറോടെ പ്രശ്നപരിഹാരം ഉണ്ടാകും എന്നായിരുന്നു പ്രഖ്യാപനം എങ്കിലും ഈ വര്‍ഷം സെപ്തംബറില്‍ എങ്കിലും
ഇക്കാര്യത്തില്‍ നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. 10 ചികിത്സാ കേന്ദ്രങ്ങള്‍ രാജ്യവ്യാപകമായി തുടങ്ങാന്‍ സര്‍ക്കാര്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. ഇത്തരത്തില്‍ 2026 ഓടെ നാല്‍പ്പത്തിനായിരം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല