1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2024

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കാലവർഷമെത്തിയതായി കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിലും മാറ്റം. ഇന്ന് 14 ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ മൂന്ന് വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. വരുന്ന ഒരാഴ്ച സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും ലഘു മേഘവിസ്ഫോടനങ്ങൾക്കും സാധ്യതയുണ്ട്.

തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മഴ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവ‍ർ ജാ​ഗ്രത പുലർത്തേണ്ടതാണ്. രാത്രികാല യാത്രകളും ജാഗ്രതയോടെയാകണം.

കനത്തമഴയില്‍ കൊച്ചി നഗരത്തിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്‍ഫോപാര്‍ക്കിനുചുറ്റം വെള്ളംകയറിയതോടെ ജീവനക്കാര്‍ക്ക് തിരിച്ചുപോകാന്‍പറ്റാത്ത അവസ്ഥയായി. ഐ.ടി. കമ്പനികളേറെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ എല്‍ നിനോ പ്രതിഭാസം തന്നെയാണ് നിലനില്‍ക്കുന്നതെന്നും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ലാ നിന ആരംഭിക്കുമെന്നും കാലസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. മെയ് 31-ന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.