സ്വന്തം ലേഖകൻ: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി. ബിഹാറില്‍ മാത്രം മരണം 20 ആയി. ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി രേഖപ്പെടുത്തുന്ന താപനില.
സാധാരണ താപനിലയേക്കാള്‍ അഞ്ച് ഡിഗ്രിയോളം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
അതിനിടെ സൂര്യാഘാതമേറ്റ് അലഹബാദില്‍ മലയാളി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്(58) ആണ് മരിച്ചത്. ഹിമാലയന്‍ യാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് സംഭവം.
കപ്പല്‍ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന് വിരമിച്ച ശേഷം ക്ഷേത്രങ്ങളിലും മറ്റും ജോലിക്ക് പോയിരുന്നു. മാസങ്ങളായി തീര്‍ഥാടകസംഘത്തിനൊപ്പം യാത്ര ചെയ്ത് വരികയായിരുന്നു. മൃതദേഹം അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല