മനുഷ്യന്റെ അക്രമവാസനയുടെ ഏറ്റവും പഴക്കമുള്ള തെളിവ് ഗവേഷകര്‍ക്ക് ലഭിച്ചു. ചൈനയില്‍ കണ്ടെത്തിയ ഒന്നരലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ തകര്‍ന്ന തലയോട്ടിയാണ് ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് വെളിച്ചം വീശുന്നത്.
ഇതിനു ഒന്നര- രണ്ട് ലക്ഷത്തോളം വര്‍ഷം പഴക്കമുണ്‌ടെന്നാണ് ഗവേഷകരുടെ നിഗമനം. 1958ല്‍ തെക്കന്‍ ചൈനയിലെ മബായില്‍ നിന്നുമാണ് തലയോട്ടിയുടെ ഫോസില്‍ കിട്ടിയത്.
മനുഷ്യര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെയും യുദ്ധത്തിന്റെയും ഏറ്റവും പഴയ കഥകളാവും ഈ തലയോട്ടിയ്ക.്ക് പറയാനുണ്ടാവുകയെന്ന് ഗവേഷകര്‍ വിശദീകരിയ്ക്കുന്നു. ഇതുവരെ കണ്ടെടുത്തതില്‍ ഏറ്റവും പഴക്കമുള്ള മനുഷ്യന്റെ തലയോട്ടിയാണിത്. തലയുടെ വലതുഭാഗത്തു മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്‌ടേറ്റ മാരക ക്ഷതമാണ് തലയോട്ടി തകരാന്‍ കാരണം. മരണത്തിന് ശേഷം തലയോട്ടിയുടെ വലിയൊരു ഭാഗം എടുത്തുമാറ്റിയിട്ടുമുണ്ട്.
രാജ്യാന്തര ഗവേഷകരുടെ സംഘമാണ് ഇതു പരിശോധിച്ചത്. മിനുസമേറിയ പാറകഷ്ണം ഉപയോഗിച്ചുള്ള ആയുധം കൊണ്ടായിരിക്കാം തലയോട്ടിയ്ക്കു ക്ഷതമേറ്റിരിക്കുന്നതെന്ന് പ്രഫ. എറിക് ട്രിന്‍കോസ് പറഞ്ഞു.
വന്യമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യരുടെ കാലത്തു ജീവിച്ചിരുന്നയാളുടെ തലയോട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ മൃഗങ്ങളെ വേട്ടയാടുന്നതിനിടെ സംഭവിച്ച അപകടമാണിതെന്നും വ്യാഖ്യാനിക്കാനാകുമെന്ന് ട്രിന്‍കോസ് കൂട്ടിച്ചേര്‍ത്തു. എന്നാലിങ്ങനെയൊരു സാധ്യത തുലോം കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല