സ്വന്തം ലേഖകൻ: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിലിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷമാണ് യാത്രക്കാരൻ വിമാനത്തിനകത്ത് ബഹളം വെക്കുകയും തുടർന്ന് ഫ്ലൈറ്റിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്.
തുടർന്ന് അടിയന്തിരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരനെയും ലഗേജും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം പുറപ്പെട്ടത്. ഇതെത്തുടർന്ന് വിമാനം മൂന്നു മണിക്കൂർ വൈകി. മൂന്നേകാലിന് മാത്രമേ വിമാനം എത്തൂ എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഉച്ചക്ക് 1.20 ന് പോകേണ്ട ബഹ്റൈൻ- കോഴിക്കോട് സർവിസും ഇതെത്തുടർന്ന് വൈകി. വൈകുന്നേരം 4.15 നു മാത്രമേ വിമാനം പുറപ്പെടുകയുള്ളു.
അതിനിടെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്‌റൈനും. സ്വദേശിവത്ക്കരണത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാന്യമായ ജോലികള്‍ നേടിക്കൊടുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് നിലവില്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്ന സ്വദേശിവത്ക്കരണ നിരക്ക് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിശദമായ രേഖ ഇതിനകം തയ്യാറാക്കിയതായും സര്‍ക്കാര്‍ വൃത്തിങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല