1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2024

സ്വന്തം ലേഖകൻ: കു​വൈ​ത്ത്-​കൊ​ച്ചി സെ​ക്ട​റി​ൽ തി​ങ്ക​ളാ​ഴ്ച എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ആ​രം​ഭി​ക്കും. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. കു​വൈ​ത്തി​ൽ തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി​യി​ൽ​നി​ന്ന് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ർ​വി​സ്.

വേ​ന​ൽ​ക്കാ​ല ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 70 ദീ​നാ​ർ (19,000 രൂ​പ)​മു​ത​ൽ ല​ഭ്യ​മാ​ണ്. ജൂ​ൺ 10 മു​ത​ൽ ബി​സി​ന​സ് ക്ലാ​സും ല​ഭ്യ​മാ​ണ്.

കു​വൈ​ത്ത്-​കൊ​ച്ചി

തി​ങ്ക​ൾ പു​ല​ർ​ച്ച 12.30

ചൊ​വ്വ പു​ല​ർ​ച്ച 02.00

വ്യാ​ഴം രാ​ത്രി 11.50

കൊ​ച്ചി-​കു​വൈ​ത്ത്

ഞാ​യ​ർ രാ​വി​ലെ 8.45

തി​ങ്ക​ൾ രാ​വി​ലെ 10.15

വ്യാ​ഴം രാ​വി​ലെ 8.05

അതിനിടെ കുവൈത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈത്തില്‍ ഇന്നലെ രേഖപ്പെടുത്തിയതെന്ന് താപനില സൂചകങ്ങളില്‍ പ്രശസ്തമായ എല്‍ഡോറാഡോ വെതര്‍ വെബ്സൈറ്റ് പറയുന്നു.

കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെല്‍ഷ്യസ്. ഇത് ഭൂമിയില്‍ ഇന്നലെ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു. ഇറാനിലെ ഉമീദിയ നഗരത്തിലായിരുന്നു ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.