സ്വന്തം ലേഖകൻ: സഹൽ ആപ്പിൽ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹൽ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിക്കുക്കയായിരുന്നു.
അതോറിറ്റിയുടെ രേഖകളിൽ തങ്ങളുടെ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൗകര്യം വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കും. വിലാസ വിവരങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ പിഴ ഈടാക്കുന്നതിന് മുമ്പേ അത് ചെയ്യാനും ഉപകരിക്കും.
അതിനിടെ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈത്തിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ കുവൈത്ത് സർക്കാർ.
ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല