തമിഴിലെ പ്രമുഖ നടന് പ്രശാന്തും ഗീതാലക്ഷ്മിയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് ചെന്നൈ കുടുംബകോടതി വിധി ഹൈക്കോടതി ശരിവച്ചു. ഗീതാലക്ഷ്മി നേരത്തെ വേണുപ്രസാദ് എന്നയാളെ വിവാഹം ചെയ്ത വിവരം വെളിപ്പെടുത്താതെയാണ് തന്നെ വിവാഹം ചെയ്തതെന്ന പ്രശാന്തിന്റെ പരാതി അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.
ഗീതാലക്ഷ്മി ഈ വിവരം പ്രശാന്തിനോട് വെളിപ്പെടുത്തിയില്ലെന്ന് മാത്രമല്ല വേണു പ്രസാദില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യമറിഞ്ഞയുടന് വിവാഹം സാധുവല്ലെന്ന് പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് നടന് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കുടുംബ കോടതി വിധിയ്ക്കെതിരെ ഗീതാലക്ഷ്മി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് വിവാഹം അസാധുവാണെന്ന കുടുംബക്കോടതി വിധി തിങ്കളാഴ്ച ഹൈക്കോടതി ശരിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല