1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2024

സ്വന്തം ലേഖകൻ: ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും നീണ്ട അവധി. എന്നാൽ, ചന്ദ്രക്കല ദർശനവുമായി ബന്ധപ്പെട്ടായിരിക്കും പെരുന്നാളവധി ദിനങ്ങൾ തീരുമാനിക്കുക. വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്നും അധികൃതർ പറഞ്ഞു.

അറഫാ ദിനം (ഒരു ദിവസത്തെ അവധി), ഈദ് അൽ അദ്ഹ (ബലി പെരുന്നാൾ) (മൂന്ന് ദിവസത്തെ അവധി) എന്നിങ്ങനെയാണ് അവധി വേർതിരിക്കുക. ഇസ്‌ലാമിക ആഘോഷങ്ങൾ ഹിജ്‌റ കലണ്ടർ മാസങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്, അതിന്റെ തുടക്കവും അവസാനവും ചന്ദ്രക്കല ദർശിക്കുമ്പോൾ നിർണയിക്കപ്പെടുന്നു. യുഎഇ ഉൾപ്പെടെയുള്ള അറബ് ലോകത്തെ മിക്ക രാജ്യങ്ങളും ഹിജ്‌റ കലണ്ടർ മാസമായ ദുൽഖഅദ് 29-ന് ചന്ദ്രക്കല കാണാൻ ശ്രമിക്കും.

ജൂൺ ആറിനാണ് ദുൽഖഅദ് മാസപ്പിറവിയെങ്കിൽ അതിന് ശേഷമുള്ള മാസം ദുൽ ഹജ് അടുത്ത ദിവസം (ജൂൺ 7) ആരംഭിക്കും. ഇല്ലെങ്കിൽ മാസം ആരംഭിക്കുക 8-നാണ്. ഈ രണ്ട് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ബലി പെരുന്നാൾ അവധി തീരുമാനിക്കുക. 6-ന് ചന്ദ്രനെ കണ്ടാൽ 7-ന് ദുൽഹജ് ആരംഭിക്കുകയും 15-ന് അറഫാ ദിനം കൊണ്ടാടുകയും 16-ന് (ദുൽ ഹജ് 10) ബലി പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. 15 മുതൽ 18 ചൊവ്വ വരെയായിരിക്കും ഇടവേള.

ശനി, ഞായർ വാരാന്ത്യത്തിൽ രണ്ട് ദിവസത്തെ ഇടവേള വരുന്നതിനാൽ രണ്ട് അവധി ദിനങ്ങൾക്കൂടി ലഭിക്കുന്നു. ജൂൺ 6-ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ ദുൽ ഹജ് 8-ന് ആരംഭിക്കും. 16 നായിരിക്കും (ദുൽഹജ് 9) അറഫാ ദിനം. ബലി പെരുന്നാൾ 17 (ദുൽ ഹജ് 10)ന് ആണ് വരിക. അതിനാൽ 16 മുതൽ 19 വരെയായിരിക്കും അവധി. വാരാന്ത്യം (ജൂൺ 15 ) ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.