സ്വന്തം ലേഖകൻ: വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ, ദുബായിലെ പ്രശസ്തമായ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറച്ചു കാലത്തേക്ക് അടച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നടപടി. ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കഴിഞ്ഞ മാസം അഞ്ചിന് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വേനലവധിക്കു ശേഷം ഒക്ടോടോബർ ഒക്ടോബര്‍ 25 ന് തുറക്കേണ്ടതിന്പ കരം ഒക്ടോബര്‍ 18 നു തന്നെ ഇത് കാണികൾക്കായി തുറന്നു കൊടുത്തിരുന്നു. ഇത്തവണത്തെ വേനല്‍ക്കാലത്ത് അടച്ചുപൂട്ടിയതോ ഉടന്‍ അടച്ചിടുന്നതോ അയ മൂന്ന് പ്രധാന ടൂറിസ്റ്റ് ആകര്ഷണങ്ങള് ഇവയാണ്:-
- ദുബായ് സഫാരി പാർക്ക്
ദുബായിലെ കുട്ടികൾ ഉൾപ്പെടെ കുടുംബങ്ങൾക്ക് ഏറെ പ്രയങ്കരമായ ദുബായ് സഫാരി പാർക്ക് പാര്‍ക്ക് 2024 ജൂണ്‍ രണ്ടിന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.
- അല്‍ വാസല്‍ പ്ലാസ, എക്സ്പോ സിറ്റി ദുബായ്
ദുബായ് എക്സ്പോ സിറ്റിയിലെ ഏറ്റവും ആവേശകരമായ സ്ഥലങ്ങളില്‍ ഒന്നായ അല്‍ വാസല്‍ പ്ലാസ ഈ സീസണില്‍ അടച്ചിടും. ജലവും വൈദ്യുതിയും സംരക്ഷിക്കുന്നതിനായി ഇവിടത്തെ സര്‍റിയല്‍ വാട്ടര്‍ ഫീച്ചറും അടച്ചുപൂട്ടും.
- ദുബായ് മിറാക്കിള്‍ ഗാര്ഡന്
ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ പൂക്കളാല്‍ തീര്‍ത്ത മനോഹരമായ സവിശേഷതകള്‍ ഇനി രണ്ടാഴ്ച കൂടി ആസ്വദിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കഴിയും. ജൂണ്‍ 15 ന് ഗാർഡൻ അടയ്ക്കുമെന്ന് ഉദ്യാനം അറിയിച്ചു.
7
സേനയിൽ ചേരാൻ ആളില്ല! ഓസ്ട്രേലിയൻ പ്രതിരോധസേനയിൽ വിദേശികൾക്കും അവസരം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ പ്രതിരോധസേനയിൽ വിദേശികൾക്കും അവസരം. ആഗോളതലത്തിൽ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തണമെന്നു സർക്കാരിന് ആഗ്രഹമുണ്ടെങ്കിലും സേനയിൽ ചേരാൻ ആളില്ലാത്ത സാഹചര്യത്തിലാണിത്.
അയൽരാജ്യമായ ന്യൂസിലൻഡുകാർക്കാണ് ആദ്യം അവസരം. ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ന്യൂസിലൻഡുകാർക്കു ജൂലൈ മുതൽ സേനയിൽ ചേരാം. അടുത്ത വർഷം ബ്രിട്ടൻ, യുഎസ്, കാനഡ പൗരന്മാർക്കും അവസരമുണ്ടാകും. സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഇത്തരമൊരു നടപടി അനിവാര്യമെന്നാണു പ്രതിരോധമന്ത്രി റിച്ചാർഡ് മാൾസ് വിശദീകരിച്ചത്.
സൈന്യത്തിൽ ചേരാൻ താത്പര്യമുള്ളവർക്കു പ്രവേശന മാനദണ്ഡങ്ങൾ ബാധകമായിരിക്കും. ഒരു വർഷം ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായിരിക്കണം, മുന്‍പത്തെ രണ്ടു വർഷങ്ങളിൽ വിദേശ സൈന്യത്തിൽ അംഗമായിരിക്കരുത്, ഓസ്ട്രേലിയൻ പൗരത്വത്തിനു യോഗ്യത ഉണ്ടായിരിക്കണം തുടങ്ങിയ മാദണ്ഡങ്ങളും പാലിക്കണം.
സൈനികതലത്തിൽ വെല്ലുവിളിയായി വളരുന്ന ചൈന നേരിടാനുള്ള വിവിധ സഖ്യങ്ങളിൽ ഓസ്ട്രേലിയ അംഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല