1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2024

സ്വന്തം ലേഖകൻ: തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു.

നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. മൂന്നാം മോദി മന്ത്രി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷ യും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്ങും തുടരുമെന്ന് സൂചന.സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പിച്ചു. രാജീവ് ചന്ദ്ര ശേഖറും മന്ത്രി സഭയിലേക്ക് എന്ന് സൂചന. റയില്‍വേ മന്ത്രി സ്ഥാനം വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജെ ഡി യു.

ഇന്ന് വൈകീട്ടോടെ മൂന്നാം മോദി മന്ത്രിസഭയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമാകും.ഒറ്റക്ക് കേവല ഭൂരിപക്ഷം ഇല്ലെങ്കിലും നിര്‍ണായക വകുപ്പുകള്‍ വിട്ടു നല്‍കേണ്ട എന്നാണ് ബിജെപി യുടെ തീരുമാനം. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്ങും,ആഭ്യന്തര മന്ത്രിസ്ഥാനത്ത് അമിത് ഷായും തുടരും, എസ് ജയശങ്കര്‍,പീയുഷ് ഗോയല്‍ അടക്കം രണ്ടാം മോദി മന്ത്രി സഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ എല്ലാവരും തുടരും. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ധയും മന്ത്രി സഭയില്‍ ഇടം പിടിക്കും.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രതിനിധ്യത്തില്‍ എകദേശ ധാരണയായി.സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പെ ന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം.രാജീവ് ചന്ദ്ര ശേഖറിനും മന്ത്രി സഭയില്‍ ഇടമുണ്ടാകും എന്നാണ് സൂചന. തമിഴ് നാട്ടില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയെ മന്ത്രിസഭയില്‍ എടുക്കുന്നതും പരിഗണനയില്‍ ഉണ്ട്.

കര്‍ണ്ണാടകയില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലെയ്ക്ക് എച്ച്.ഡി.ദേവ ഗൌഡ അടക്കം 3 മന്ത്രിമാര്‍ ഉണ്ടാകും.റെയില്‍വേ വകുപ്പ് വേണമെന്ന നിലപടില്‍ ജെഡിയുവും നഗര ഗ്രാമവികസന വകുപ്പുകള്‍ വേണമെന്ന കാര്യത്തില്‍ ടിഡിപിയും ഉറച്ചു നില്‍ക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.