സ്വന്തം ലേഖകൻ: ണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന് നടിയും ബി.ജെ.പി. നേതാവുമായ കങ്കണ റണൗട്ട്. ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢിലെത്തിയപ്പോഴായിരുന്നു സംഭവം. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. കർഷകരെ അപമാനിച്ചതിനാണ് കങ്കണയെ മർദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില പ്രസ്തവാനകളിൽ ഉദ്യോഗസ്ഥയ്ക്ക് അസംതൃപ്തിയുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.
റനൗട്ടിന്റെ പഴയ പ്രസ്താവനയാണ് പ്രകോപനമെന്ന് അർധസൈനിക സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബോളിവുഡ് സിനിമാപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് കങ്കണ രംഗത്ത് വന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ എന്തുകൊണ്ടാണ് സിനിമാപ്രവര്‍ത്തകര്‍ പ്രതികരിക്കാതിരിക്കുന്നതെന്ന് കങ്കണ ചോദിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് കങ്കണയുടെ പ്രതികരണം. കുറച്ച് സമയത്തിന് ശേഷം നടി അത് നീക്കം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല