1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2024

യുകെയിൽ ഒരു വാഹനം റോഡിൽ ഇറക്കാൻ MOT നിർബന്ധമാണ്, അത് സ്വന്തം വാഹനത്തിന്റെ ഉടമകളായ നമ്മൾ ഉറപ്പുവരുത്താറുമുണ്ട്. പക്ഷെ നമ്മളിൽ എത്രപേർ നമ്മുടെ സ്വന്തം ശരീരത്തിന്റെ MOT കൃത്യമായി പരിശോധിക്കാറുണ്ട്? ജോലി ചെയ്യാനും ദീർഘകാലം ജീവിക്കാനും ഉതകുന്ന ആരോഗ്യപരമായ ഒരു ശരീരമാണ് നമ്മൾക്കുള്ളതെന്ന് നമ്മൾ എപ്പോഴെങ്കിലും ഉറപ്പു വരുത്താറുണ്ടോ?
യുകെയിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ശരിയായ ആരോഗ്യ പരിപാലനത്തിന് സമയം കണ്ടെത്താൻ സാധിക്കാത്തവരാണ് മലയാളികളായ നമ്മൾ. പക്ഷെ അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്.

ക്രമമല്ലാത്ത ഭക്ഷണ രീതികൾ കാരണവും ശരിയായ വ്യായാമത്തിന്റെ കുറവു കൊണ്ടും വളരെ ചെറുപ്പത്തിൽ തന്നെ ഹൃദ് രോഗികൾ ആകുകയും അകാലത്തിൽ മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം നമ്മുടെ ഇടയിൽ കൂടി വരികയാണ്. നമ്മുടെ ഭക്ഷണ രീതികളും ശരീര ഘടനയും യുകെയിലെ കാലാവസ്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെങ്കിലും അതിജീവിക്കണമെങ്കിലും ഏതെങ്കിലും രീതിയിലുള്ള ശാരീരികമായ വ്യായാമത്തിൽ ഏർപ്പെടേണ്ടത് അനിവാര്യമാണ്.
ഈ സാഹചര്യത്തിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും പിന്തുടരാൻ സാധിക്കുന്ന വളരെ ലളിതവും,ശരീരത്തോടൊപ്പം മനസ്സിനും ആരോഗ്യവും ആനന്ദവും നൽകുന്ന Zumba പരിശീലനക്‌ളാസ്സുകൾ കലാഭവൻ ലണ്ടൻ ആരംഭിക്കുന്നത്. നർത്തകിയും Zumba പരിശീലനത്തിൽ യുകെയിൽ നിന്നും സർട്ടിഫൈഡ് ട്രെയിനറുമായ ആർച്ച അജിത് ആണ് ക്ലാസുകൾ നയിക്കുന്നത്.

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു. മറ്റുള്ള എല്ലാ മാർഷ്യൽ ആർട്ടുകളും കളരിപ്പയറ്റിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ സ്വാധീനത്തിൽ നിന്നോ ഉണ്ടായതാണ്, ആയോധന കലയായ കളരിപ്പയറ്റ് പരിശീലിക്കുന്നതിലൂടെ ആരോഗ്യ പരിപാലനം കൂടിയാണ് കലാഭവൻ ലണ്ടൻ ലക്‌ഷ്യം വെക്കുന്നത്.

കളരി പരിശീലന ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് ആരോഗ്യ പരിപാലനത്തിന് ഉതകുന്ന വ്യായാമ മുറകൾ ഉൾപ്പെടുത്തിയാണ്. കളരിപ്പയറ്റിന്റെ പുതിയ ബാച്ചുകളും ഉടൻ ആരംഭിക്കുന്നു. കളരിപ്പയറ്റ് പരിശീലനത്തിലും അഭ്യാസങ്ങളിലും നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ മനു സുനിൽകുമാർ ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ക്ലാസുകൾ ഉണ്ടായിരിക്കും.
Zumba / കളരിപ്പയറ്റ് ക്‌ളാസ്സുകൾ ഓൺലൈനും നേരിട്ടും പരിശീലനം നേടാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, കലാഭവൻ ലണ്ടൻ Tel : 07841613973 / email : kalabhavanlondon@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.