സ്വന്തം ലേഖകൻ: കുവൈത്ത് -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് ഞായറാഴ്ച വൈകിയത് അഞ്ചുമണിക്കൂർ. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് ആറിനാണ് പുറപ്പെട്ടത്. അൽപം വൈകിയാണ് കോഴിക്കോടുനിന്ന് വിമാനം എത്തിയതെങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു.
ഇതോടെ വൈകാതെ വിമാനം പുറപ്പെടുമെന്ന് യാത്രക്കാരും പ്രതീക്ഷിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞ് വൈകീട്ട് 6.10 ഓടെയാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകിയ മറുപടി.
വേനലവധിയും പൊരുന്നാളും കണക്കിലെടുത്ത് നാട്ടിൽ പോകുന്ന സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നു. രണ്ടുമണിയോടെ വിമാനത്തിൽ കയറിയ യാത്രക്കാർ ഇരുന്നു തളർന്നെങ്കിലും ഭക്ഷണമോ മറ്റോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം കുവൈത്തിൽ നിന്ന് പുറപ്പെടാൻ വൈകിയതോടെ പുലർച്ചെ ഒരുമണിയോടെയാണ് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല