സ്വന്തം ലേഖകൻ: സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്കിനെതിരേ വീണ്ടും ലൈംഗികാരോപണം. ഇന്റേണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ആവശ്യപ്പെട്ടുവെന്നും ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട്. വനിതാ ജീവനക്കാരെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള തൊഴിൽ സംസ്കാരം ഇയാൾ വളർത്തിയെടുത്തുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
അസാധാരണാംവിധം വനിതാ ജീവനക്കാരോട് മസ്ക് ശ്രദ്ധ കാണിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പകരമായി കുതിരയെ നൽകാമെന്ന് മസ്ക് വാഗ്ദാനം ചെയ്തതായി സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റൻഡൻ്റ് നേരത്തെ ആരോപണമുണ്ടായിരുന്നു. 2013-ൽ സ്പേസ് എക്സിൽ നിന്നും രാജിവെച്ച ജീവനക്കാരിയും മസ്കിനെതിരെ രംഗത്തെത്തി.
തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ മസ്ക് ആവശ്യപ്പെട്ടതായാണ് ആരോപണം. ജനസംഖ്യ കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോകം അഭിമുഖീകരിക്കുമ്പോൾ ഉയർന്ന ഐ.ക്യു. ഉള്ളവർ കൂടുതൽ സന്താനോല്പാദനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായും ജീവനക്കാരി ആരോപിച്ചു.
നേരത്തെ, എല്‍എസ്ഡി, കൊക്കേയ്ന്‍, എംഡിഎംഎ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ മസ്ക് ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്നുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയിലും ബോര്‍ഡ് അംഗങ്ങള്ക്കിടയിലുമുണ്ടായിരുന്നു.
സ്വകാര്യ വിരുന്നുകള്‍ക്കിടെ എല്‍എസ്ഡി, കൊക്കെയ്ന്‍, എംഡിഎംഎ, സൈക്കെഡലിക് മഷ്റൂം തുടങ്ങിയ മയക്കുമരുന്നുകള്‍ അദ്ദേഹം ഉപയോഗിക്കാറുണ്ടെന്ന് 2024 ജനുവരിയിൽ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല