ബ്രാഡ്ഫോര്‍ഡ്: കേരള കാത്തലിക്കിന്റെ ആഭിമുഖ്യത്തില്‍ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന വിടുതല്‍ ശിശ്രൂഷ ധ്യാനം ബ്രാഡ്ഫോര്‍ഡില്‍ നടത്തപ്പെടുന്നു.
ഡിസംബര്‍ 26 ന് രാവിലെ 10.00 മുതല്‍ 5.00 അഞ്ചു വരെയാണ് സെന്റ് കുത്ത്ബെര്‍ട്ട് ചര്‍ച്ചിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം, സ്പിരിച്ച്വല്‍ ഷെയറിങ്ങ് കുമ്പസാരം, ദിവ്യബലി, ഗാനശിശ്രൂഷ എന്നിവ ധ്യാനത്തോടനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിനു മുന്നോടിയായി ഡിസംബര്‍ മൂന്നാം തീയതി കീത്തലി, ലീഡ്സ് ഹഡര്‍സ്ഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് എന്നീ സ്ഥലങ്ങളില്‍ ഹോം മിഷന് നടത്തപെടും.
വിശദ വിവരങ്ങള്‍ കേരള കാത്തലിക് കമ്മ്യൂണിറ്റി ബ്രാഡ്ഫോര്‍ഡ് ഡോട്ട് നെറ്റ് എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിജു പാറത്തോട്ടാല്‍ 07950453929 എന്ന നമ്പറില്‍ ബന്ധപെടുക.
ധ്യാന വേദിയുടെ വിലാസം
St Cuthberts Church
53 Wilmer Road
Bradford BD9 4RX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല