1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2024

സ്വന്തം ലേഖകൻ: ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി പോകരുതെന്ന് അബുദാബി പൊലീസ്. ഓഗസ്റ്റ് 31 വരെ നടക്കുന്ന സുരക്ഷിത വേനൽ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

വേനൽക്കാലത്ത് അവധിക്ക് വിദേശത്തേക്കു പോകുന്നവർ പണവും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്കുകളിലോ നിലവറകളിലോ സൂക്ഷിക്കണം. വീടും വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമാക്കാൻ പൊലീസിന്റെ സ്മാർട്ട് സുരക്ഷാ അലാം സംവിധാനവുമായി സഹകരിക്കാം. വിവരങ്ങൾക്ക്: ഫോൺ 8002626, എസ്എംഎസ് 2828.

അതിനിടെ ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി ദി​ന​ത്തി​ൽ ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ളു​ടെ​യും പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ​ന്ദ​ർ​ശ​ന സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. കൂ​ടാ​തെ ഇ​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മ​യ​വും പ്ര​ഖ്യാ​പി​ച്ചു. റ​സി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്കു​ക​ൾ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കും.

വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക്​ സൗ​ക​ര്യ​മു​ള്ള സ​അ​ബീ​ൽ, അ​ൽ ഖോ​ർ, അ​ൽ മം​സാ​ർ, അ​ൽ സ​ഫ, മു​ഷ്​​രി​ഫ്​ പാ​ർ​ക്കു​ക​ൾ രാ​വി​ലെ എ​ട്ട്​ മു​ത​ൽ 11 മ​ണി​വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. മു​ഷ്ക​രി​ഫ്​ പാ​ർ​ക്കി​ലെ ബൈ​ക്ക്​ ട്രാ​ക്ക്, ന​ട​പ്പാ​ത എ​ന്നി​വ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെ ഉ​പ​യോ​ഗി​ക്കാം. ഖു​റാ​നി​ക്​ പാ​ർ​ക്ക്​ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.