ബോളിവുഡ് നായിക ഐശ്വര്യറായി പ്രസവത്തിനുശേഷം കുഞ്ഞുമായി ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങി. വടക്കുപടിഞ്ഞാറന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ആശുപത്രിയായ സെവന് ഹില്‍സില്‍ ഒരാഴ്ചത്തെ താമസത്തിനുശേഷം ഐശ്വര്യ വീട്ടിലേക്കു മടങ്ങവേ ഭര്‍ത്തൃപിതാവ് അമിതാഭ് ബച്ചനാണ് കുഞ്ഞിനെ എടുത്തിരുന്നത്.
ഐശ്വര്യയുടെ മാതാപിതാക്കളും, ഭര്‍ത്താവും ബോളിവുഡ് നായകനുമായ അഭിഷേകും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ സുരക്ഷാഭടന്മാര് താരകുടുംബത്തിനു വലയം തീര്‍ത്തിരുന്നെങ്കിലും ഫോട്ടോ എടുക്കുന്നതു വിലക്കിയില്ല.
പിങ്ക് നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ് കൊച്ചുമകളെ നെഞ്ചോടുചേര്‍ത്ത് തല ഉയര്‍ത്തി ബോളിവുഡ് താരരാജാവിന്റെ പ്രൌഢിയോടെയാണ് അമിതാഭ് നടന്നുനീങ്ങിയത്. ജുഹുവിലെ വസതിയായ ജല്സയിലേക്കുള്ള യാത്രയില്‍ അഭിഷേകാണു കാര്‍ ഓടിച്ചത്. കുടുംബത്തിലെ കുഞ്ഞ് അതിഥിയെ സ്വീകരിക്കാന്‍ അഭിഷേകിന്റെ സഹോദരി ശ്വേത നന്ദ വീട്ടിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല