സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധി ദിനങ്ങളായ ജൂണ്‍ 16 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനു (പിഎച്ച്സിസി) കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. തുറന്നു പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഇവയാണ്:-
- അല്‍ വക്ര
- അല്‍ മതര്‍-ഓള്‍ഡ് എയര്‍പോര്‍ട്ട്
- അല്‍ മഷാഫ്
- അല്‍ തുമാമ
- റൗദത്ത് അല്‍ ഖൈല്‍
- ഒമര്‍ ബിന്‍ അല്‍ ഖത്താബ്
- അല്‍ സദ്ദ്
- ലീബൈബ്
- ഗറാഫത്ത് അല്‍ റയ്യാന്‍
- മദീനത്ത് ഖലീഫ
- അബൂബക്കര്‍ അല്‍ സിദ്ദീഖ്
- അല്‍ റയ്യാന്‍
- മിസൈമീര്‍
- മുഐതര്‍
- അല്‍ ഖോര്‍
- അല്‍ റുവൈസ്
- അല്‍ ഷീഹാനിയ
- വെസ്റ്റ് ബേ
- ഉം സലാല്‍
- അല്‍ ജുമൈലിയ
ഈ 20 കേന്ദ്രങ്ങളും രാവിലെ 7 മുതല്‍ രാത്രി 11 വരെ ഫാമിലി മെഡിസിനും സഹായ സേവനങ്ങളും നല്‍കും. വെസ്റ്റ് ബേ, ഉം സലാല്‍ ഒഴികെയുള്ള ആശുപത്രികളില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ ഡെന്റല്‍ സേവനങ്ങളും ലഭ്യമാകും. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും ഓണ്‍ കോള്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക.
സ്പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള അപ്പോയിന്റ്മെന്റുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാകും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയുമാണ് രണ്ട് ഷിഫ്റ്റുകള്‍. ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ലബൈബ്, റൗദത്ത് അല്‍ ഖൈല്‍ കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.
പ്രീമാരിറ്റല്‍ സ്ക്രീനിംഗ് ക്ലിനിക്ക് ജൂണ്‍ 17 തിങ്കളാഴ്ച അല്‍ മഷാഫ് ഹെല്‍ത്ത് സെന്ററില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും, അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്ററില്‍ ജൂണ്‍ 18 ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ലബൈബ് ഹെല്‍ത്ത് സെന്ററില്‍ ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും പ്രവര്‍ത്തിക്കും.
അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ 11 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിഎച്ച്സിസി അറിയിച്ചു. അല്‍ ഷീഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദീഖ്, അല്‍ കഅബാന്‍, ഗറാഫ അല്‍ റയ്യാന്‍, റൗദത്ത് അല്‍ ഖൈല്‍, അല്‍ കരാന (മുതിര്‍ന്നവര്‍ക്ക് മാത്രം), മുഐതര്‍, അല്‍ റുവൈസ്, ഉമ്മു സലാല്‍, അല്‍ മഷാഫ്, അല്‍ സദ്ദ് (മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും) എന്നിവയാണ് ആ കേന്ദ്രങ്ങള്‍.
കൂടാതെ, മരുന്നുകളുടെ ഹോം ഡെലിവറി സേവനം ജൂണ്‍ 16, 17 തീയതികളില്‍ ലഭ്യമാകില്ലെന്നും ജൂണ്‍ 18 ന് പുനരാരംഭിക്കുമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് അറിയിച്ചു. ഫോണ്‍ വഴി മെഡിക്കല്‍ കണ്സള്ട്ടേഷന് സേവനങ്ങള്‍ നല്കുന്ന കോള്‍ സെന്റര്‍ (16000) എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല